‘സഖിയേ..’; പ്രണയം പങ്കുവെച്ച് ജയസൂര്യയും സ്വാതിയും, രതീഷ് വേഗയുടെ സംഗീതത്തിൽ അലിഞ്ഞ് ആസ്വാദകർ, വീഡിയോ
മനോഹരമായ മെലഡി ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് രതീഷ് വേഗ. ‘തൃശൂർ പൂരം’ എന്ന ചിത്രത്തിലൂടെ വീണ്ടും മനോഹരമായ സംഗീതവുമായി ആസ്വാദകർക്ക് മുന്നിലെത്തുകയാണ് രതീഷ്. ‘സഖിയേ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരനാണ്. വരികൾ തയാറാക്കിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്.
‘തൃശൂർ പൂരം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിങ് പൂരപ്പറമ്പിൽ വച്ചുതന്നെയാണ് നടന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം സംവിധാനം നിർവഹിക്കുന്നത് രാജേഷ് മോഹനാണ്.
തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ചിത്രമാണ് ‘തൃശൂർ പൂരം’. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. തൃശൂരിന്റെ വികാരം കൂടിയായ പൂരം സിനിമയാകുമ്പോൾ ഏറെ ആവേശത്തോടെയാണ് തൃശൂർ ജനത.
പൂരക്കാഴ്ചകൾക്ക് ആവേശം ഏറെയാണ്. ആനച്ചമയങ്ങളും കുടമാറ്റവുമൊക്കെ ആവേശം പകരുന്ന തൃശൂർ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ തൃശൂരിന് ഏറെ ആവേശം പകരാറുണ്ട്. തൃശൂർ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്ഷണീയവുമായ ചടങ്ങുകളും ചിത്രത്തിൽ ഉണ്ടാകും.
Read also: മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണ കുഞ്ഞ്; അത്ഭുതകരം ഈ രക്ഷപെടൽ, വീഡിയോ
ജന്മം കണ്ട് തൃശൂർകാരനല്ലെങ്കിലും കർമ്മം കൊണ്ട് തൃശൂരൂകാരനായ ജയസൂര്യ ചിത്രത്തിൽ നായകനായി എത്തുന്നതും ആവേശം ഇരട്ടിയാക്കുന്നുണ്ട്. ‘ആട്’, ‘പുണ്യാളൻ അഗർബത്തീസ്’ എന്നീ ചിത്രങ്ങളിലും തൃശൂരുകാരനാണ് ജയസൂര്യ എത്തുന്നത്. അതേസമയം ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’.