തെലുങ്കില്‍ ‘രാജ നരസിംഹ’ ആയി മമ്മൂട്ടിയുടെ ‘മധുരരാജ’; ചിത്രം റിലീസിന് ഒരുങ്ങുന്നു

December 31, 2019

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ മധുരരാജ തെലുങ്കില്‍ റിലീസിന് ഒരുങ്ങുന്നു. രാജ നരസിംഹ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര്. വൈശാഖ് തന്നെയാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്. സാധു ശേഖര്‍ ആണ് തെലുങ്കില്‍ ചിത്രം നിര്‍മിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമാണ് ‘മധുരരാജ’. മികച്ച പ്രേക്ഷക പ്രതികരണമാണ് ‘മധുരരാജ’യും നേടിയത്.

മമ്മൂട്ടി- പൃത്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘പോക്കിരാജ’യക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത തന്നെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയ്-യും ചിത്രത്തിലെത്തി. ‘മധുരരാജ’യില്‍ ഒരു മുഴുനീള കഥാപാത്രമായാണ് ജയ് എത്തിയത്. എന്നാല്‍ പൃത്വിരാജ് ചിത്രത്തിലില്ല. വിഷു റിലീസ് ആയാണ് മധുരരാജ തിയേറ്ററുകളിലെത്തിയത്.

Read more: 2019-ല്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ചില സുന്ദരഗാനങ്ങള്‍

ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് ‘മധുരരാജ’. നര്‍മ്മവും പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു പോക്കിരിരാജ തിയേറ്ററുകളിലെത്തിയത്. മധുരരാജയും ഇത്തരത്തിലൊരു ദൃശ്യവിരുന്നാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതും. ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ ഒരുങ്ങിയത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ‘മധുരരാജ’.