വിസ്മയിപ്പിച്ച് മമ്മൂട്ടി; തരംഗമായി മാമാങ്കത്തിലെ ഗാനം

December 23, 2019

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ‘മാമാങ്കം’. എം പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. 45 രാജ്യങ്ങളിലായി 2000-ത്തിനു മുകളില്‍ സ്‌ക്രീനുകളിലാണ് ‘മാമാങ്കം’ റിലീസ് ചെയ്തത്. നാല് ഭാഷകളിലായാണ് ചിത്രം ഒരേ ദിവസം റിലീസ് ചെയ്തത്. ഇപ്പോഴിത് ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പീലിത്തിരുമുടി’ എന്നാരംഭിക്കുന്ന ഗാനത്തില്‍ ലാസ്യഭാവത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രമാണ് സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രാചി തെഹ്ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.