ഇനിമുതൽ ഫോൺ അമിതമായി ചൂടാകുമോ പൊട്ടിത്തെറിയ്ക്കുമോ എന്ന പേടി വേണ്ട; പുതിയ കണ്ടുപിടിത്തവുമായി ഗവേഷകർ
ദിനംപ്രതി നിരവധി പുതിയ മൊബൈൽ ഫോണുകൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ മിക്കപ്പോഴും ഇവയൊക്ക വളരെയധികം പിന്നിലാണ്. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇനി മുതൽ ഫോൺ പൊട്ടിത്തെറിക്കുമോ എന്ന പേടി വേണ്ട. പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലെ ഗവേഷകർ.
Read also: പാർക്കിങ്ങിലെ അശ്രദ്ധ; നാലാം നിലയിൽ നിന്നും കാർ താഴേക്ക് പതിക്കാതിരുന്നത് അത്ഭുതകരമായി, വീഡിയോ
ഫോൺ ചൂടാകാതെ വൈദ്യുതി സുഗമമായി പ്രവഹിക്കാൻ സഹായകമാകുന്ന പുതിയ മാർഗമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സ്പിൻ തരംഗങ്ങളുടെ സഹായത്തോടെ ഗവേഷകർ കാന്തികവത്കരണം സ്വിച്ച് ചെയ്തു. ആന്റിഫെറോ മാഗ്നറ്റിക് മാഗ്നൻ ട്രാൻസ്പോർട്ട് ചാനലും ടോപ്പോളജിക്കൽ ഇൻസുലേറ്റർ സ്പിൻ സ്രോതസും ഉൾപ്പെടുന്ന രണ്ട് ലയർ സംവിധാനമാണ് ഇതിനായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ ഫോണുകൾ അമിതമായി ചൂടാകുകയോ പൊട്ടിത്തെറിക്കുകയോ ഇല്ലായെന്നാണ് ഗവേഷകർ അഭിപ്രായപെടുന്നത്.