മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ‘റാം’ ഒരുങ്ങുന്നു

December 17, 2019

‘ദൃശ്യം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുകയാണ് പുതിയ ചിത്രത്തിനു വേണ്ടി. ‘റാം’ എന്നാണ് ചിത്രത്തിന്റെ പേര്. തൃഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘റാം’. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തെത്തി. ധനുഷ്‌കോടി, ഡല്‍ഹി, ഉസ്ബക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ തുടങ്ങിയ ഇടങ്ങളിലാണ് റാമിന്റെ ചിത്രീകരണം നടക്കുക. അതേസമയം ‘റാം’എന്നത് ‘ദൃശ്യം’ സിനിമ പോലെ അല്ലായെന്നും ഏറെ വ്യത്യസ്തമാണ് റാമിന്‍റെ കഥയെന്നും ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് പറയുന്നു. ബിഗ് ബജറ്റിലാണ് ‘റാം’ ഒരുങ്ങുന്നത്.

Read more: ആഘോഷത്തിമിര്‍പ്പില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ‘ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്’, ഡിസംബര്‍ 28 ന്

‘റാം’, അയാള്‍ക്ക് അതിര്‍ത്തികളില്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തില്‍ തൃഷയുടേത് ഒരു ഡോക്ടറിന്റെ കഥാപാത്രമാണ്. എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളുമുണ്ട്. ആദില്‍ ഹുസൈന്‍, ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ധിഖ്, ദുര്‍ഗ കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് റാം.