ക്രിസ്മസ് അടിച്ചുപൊളിക്കാൻ സാന്റ എത്തുന്നു; തരംഗമായി ട്രെയ്‌ലർ

December 11, 2019

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മൈ സാന്റ. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സാന്താക്ളോസും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് മൈ സാന്റ.

അനുശ്രീയാണ് ചിത്രത്തിലെ നായിക. സണ്ണി വെയ്ന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ്കുമാര്‍, ശശാങ്കന്‍, ധീരജ് രത്നം, മഞ്ജു പത്രോസ്, ബേബി മാനസ്വി എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം ചിത്രത്തിന് വേണ്ടിയുള്ള ദിലീപിന്റെ മേക്ക് ഓവർ സമൂഹ മാധ്യമങ്ങളിൽ നേരത്തെ ശ്രദ്ധേയമായിരുന്നു. ജെമിനി സിറിയക്ക് ആണ് ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത്. വാള്‍ പോസ്റ്റര്‍ എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.

ദിലീപിന്റേതായി അവസാനം അണിയറയിൽ എത്തിയ ചിത്രം ‘ജാക്ക് ഡാനിയൽ’ ആണ്. ഒരു ഇന്റർനാഷ്ണൽ കള്ളന്റെ കഥ പറഞ്ഞ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.