6 വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായർ സിനിമയിലേക്ക്

December 31, 2019

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ തിരിച്ച് വരവിനു ഒരുങ്ങുകയാണ് നവ്യ നായർ.

തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നവ്യ തിരിച്ചു വരവിനെ കുറിച്ച് പങ്കിട്ടത്. 6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി തിരികെയെത്തുന്നത്. വനിതയുടെ ഇത്തവണത്തെ കവർ ചിത്രമായെത്തുന്നത് നവ്യ ആണ്. കവർ പേജ് പങ്കുവെച്ചാണ് നവ്യ സിനിമയിലേക്കുള്ള മടങ്ങിവരവ് വ്യക്തമാക്കിയത്.

തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കാറുള്ള എല്ലാവർക്കുമായി തന്റെ സന്തോഷം പങ്കു വെച്ചാണ് നവ്യ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചത്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും നവ്യ പറയുന്നു.

https://www.instagram.com/p/B6ucRhDgXIL/?utm_source=ig_web_copy_link

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം.

Read More: 2019 കീഴടക്കിയ 5 വില്ലന്മാർ

2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.