പാർക്കിങ്ങിലെ അശ്രദ്ധ; നാലാം നിലയിൽ നിന്നും കാർ താഴേക്ക് പതിക്കാതിരുന്നത് അത്ഭുതകരമായി, വീഡിയോ

December 7, 2019

അശ്രദ്ധ മൂലം ദിവസവും സംഭവിയ്ക്കുന്ന അപകടങ്ങൾ നിരവധിയാണ്. പ്രത്യേകിച്ച് വാഹനാപകടങ്ങൾ. അപകടങ്ങൾ ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പും പോലീസുമൊക്ക അതീവ ജാഗ്രതാ നിർദ്ദേശങ്ങളുമായി മുന്നോട്ട് വരാറുണ്ട്. എന്നാൽ അപകടങ്ങളുടെ നിരക്ക് ക്രമാതീതമായി വർധിച്ചുവരികയാണ്. ഇപ്പോഴിതാ വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

പാർക്കിങ് സ്പേസിൽ വളരെ പണിപ്പെട്ട് വാഹനങ്ങൾ പാർക്കുചെയ്യുന്നതിന്റെ ചിത്രങ്ങൾ പലപ്പോഴും നാം കാണാറുണ്ട്. ഇപ്പോഴിതാ പാർക്കിങ് സ്പേസിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ സംഭവിച്ച അബദ്ധമാണ് വൈറലാകുന്നത്.

കെട്ടിടത്തിന്റെ നാലാം നിലയിൽ വാഹനം പാർക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. വാഹനം പുറകോട്ട് എടുക്കുന്നതിനിടെയാണ് മതിൽ തകർത്ത് വാഹനം താഴേക്ക് പതിക്കാൻ ഒരുങ്ങിയത്. കാറിൻറെ പിറകിലെ രണ്ട് ടയറുകളും പൂർണമായും കെട്ടിടത്തിൽ നിന്നും പിറത്തേക്ക് വീണു. എന്നാൽ അത്ഭുതകരമായി വാഹനം അവിടെ ഓഫായി നിൽക്കുകയായിരുന്നു.

പിന്നീട് ഡ്രൈവർ സുരക്ഷിതനായി പുറത്തേക്ക് വരുന്നതും, ആളുകൾ ഓടിക്കൂടുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. എന്തായാലും വാഹനം അവിടെ പിടിച്ചുനിർത്തിയത് ദൈവത്തിന്റെ അത്ഭുത കരങ്ങൾ ആണെന്നും. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു അപകടം ഒഴിവായതെന്നുമടക്കം നിരവധി അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.