ഇളവുകളും ഓഫറുകളും അവസാനിപ്പിക്കും, നിരക്കുകൾ വർധിപ്പിക്കും; സൂചന നൽകി ട്രായി

December 13, 2019

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ ഡിസംബർ ഒന്നു മുതൽ നിരക്കുകൾ ഉയർത്തിയിരുന്നു. ഇപ്പോഴിതാ കോളുകൾക്കും ഡാറ്റയ്ക്കും മിനിമം നിരക്ക് നിശ്ചയിക്കുകയാണെന്ന സൂചന നൽകി ടെലികോം നിയന്ത്രണ അതോറിറ്റി. ഇതോടെ നിരവധി കമ്പനികൾ ഇതുവരെ നൽകിയിരുന്ന സൗജന്യങ്ങളും ഓഫറുകളും ഇല്ലാതാകും.

അതേസമയം നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനത്തിൽ ഇടപെടില്ലെന്ന് നേരത്തെ ട്രായി അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ട്രായി ചെയർമാൻ ആർ എസ് ശർമ്മ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം നിരക്ക് വർധനയുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ തുറന്ന സമീപനമാണ് ട്രായ് നൽകുന്നത്.

സാമ്പത്തീക പ്രതിസന്ധിയിലാണെന്ന ചില ടെലികോം കമ്പനികളുടെ പരാതിയെതുടർന്നാണ് ട്രായ്‌യുടെ പുതിയ തീരുമാനം.