‘എട്ടു വർഷങ്ങൾ? അവിശ്വസനീയം..’- വിവാഹ വാർഷികമാഘോഷിച്ച്‌ ദുൽഖർ സൽമാൻ

December 23, 2019

മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. സിനിമയിൽ ഭാഷകൾ ഭേദിച്ച് വിജയകുതിപ്പ് നടത്തുമ്പോഴും കുടുംബത്തിന് മുൻഗണന നല്കുന്നയാളാണ് ദുൽഖർ സൽമാൻ. സിനിമയിലേക്ക് ചുവട് വച്ച സമയം തന്നെ വിവാഹിതനായതാണ് ദുൽഖർ സൽമാൻ. ഇപ്പോൾ തന്റെ എട്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം.

പ്രിയതമ അമാൽ സുൽഫിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ദുൽഖർ സൽമാൻ വിവാഹ വാർഷികത്തെ കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.

തന്നെയൊരു മികച്ച വ്യക്തിയാക്കിയതിന് അമാലിന്‌ നന്ദി പറയുകയാണ് ദുൽഖർ സൽമാൻ. മറിയത്തിന്റെ മമ്മ ആയതിന്,എല്ലാവര്ക്കും പ്രിയപ്പെട്ട അമ്മു ആയതിന്, അമ്മായി ആയതിന് അങ്ങനെ ആ നന്ദി പറച്ചിൽ നീളുകയാണ്.

2011 ഡിസംബർ 21നാണ് അമാലും ദുൽഖറും വിവാഹിതരായത്. ഇവർക്ക് മറിയം അമീറാ സൽമാൻ എന്നൊരു മകളുമുണ്ട്. മകളുടെ വിശേഷങ്ങൾ ദുൽഖർ ആരാധകരോട് പങ്കു വയ്ക്കാറുമുണ്ട്.