‘കണ്ടു ഞാൻ കണ്ണനെ..’- വീണ്ടും മലയാളം പാട്ടുപാടി ഹൃദയം കവർന്ന് സിവ ധോണി- വീഡിയോ
December 24, 2019

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ അഭിമാന താരമാണ് എം എസ് ധോണി. ധോണിയോടുള്ള ഇഷ്ടം കുടുംബത്തോടും ആരാധകർ കാണിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെ സജീവ താരമാണ് ധോണിയുടെ മകൾ സിവ സിങ് ധോണി. മലയാളികൾക്ക് സിവയോട് ഇത്തിരി അധികം ഇഷ്ടമുണ്ട്. കാരണം ഒട്ടേറെ മലയാളം ഗാനങ്ങൾ അതിസുന്ദരമായി പാടി സിവ മനം കവർന്നിട്ടുണ്ട്.
ഇപ്പോൾ മറ്റൊരു മലയാളം പാട്ടുമായി എത്തിയിരിക്കുകയാണ് സിവ. ‘കണ്ടു ഞാൻ കണ്ണനെ, കായാംപൂ വർണനെ..’ എന്ന ഗാനമാണ് ഇത്തവണ അതി സുന്ദരമായി സിവ പാടിയിരിക്കുന്നത്. മുൻപും കണ്ണന്റെ ഗാനമാണ് സിവ പാടിയത്.
യൂടൂബിൽ നിന്നും ഗാനങ്ങൾ എടുത്ത് മലയാളം കേട്ട് പഠിക്കുകയാണ് സിവ. മലയാളികുട്ടികളേക്കാൾ വ്യക്തമായാണ് സിവ പാടുന്നത്. സിവയുടേതായി ഒട്ടേറെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ‘അമ്മ സാക്ഷി ധോണിയും പങ്കു വയ്ക്കാറുണ്ട്.