“അഷ്ടമുടിക്കായലിലെ..”; ദേവരാജൻ മാസ്റ്ററുടെ ഗാനം മനസ്സ് തൊട്ട് ആലപിച്ച് ധ്വനിക്കുട്ടി

March 19, 2023
Dhvani at flowers top singer

അതിമനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംഭാഷണത്തിലൂടെയും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്‌ടം നേടിയ കുഞ്ഞു ഗായികയാണ് കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടി. പലപ്പോഴും ധ്വനിയും വിധികർത്താക്കളും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളൊക്കെ വേദിയിൽ ചിരി പടർത്താറുണ്ട്. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ നർമ്മത്തിൽ പൊതിഞ്ഞ ഉത്തരങ്ങളാണ് ഈ കുഞ്ഞു ഗായിക നൽകുന്നത് ധ്വനിക്കുട്ടിയുടെയും എം.ജി ശ്രീകുമാറിന്റെയും കൗണ്ടറുകളൊക്കെ വലിയ ചിരിയാണ് വേദിയിൽ പടർത്താറുള്ളത്. അതിശയകരമായ ആലാപനത്തിനൊപ്പം ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും പാട്ടുവേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുണ്ട്. (Dhvani at flowers top singer)

ഈ കുഞ്ഞു ഗായികയുടെ അതിമനോഹരമായ ഒരു പ്രകടനം ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. ‘മണവാട്ടി’ എന്ന ചിത്രത്തിലെ “അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് ധ്വനി വേദിയിലെത്തിയത്. ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാറാണ്. ഏറെ ഹൃദ്യമായാണ് ധ്വനിക്കുട്ടി ഈ ഗാനം ആലപിക്കുന്നത്.

Read More: നടൻ മണികണ്ഠന്റെ മകന് പിറന്നാളാശംസകളുമായി മോഹൻലാൽ; വിഡിയോ പങ്കുവെച്ച് താരം

അതെ സമയം ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം നേരത്തെയും പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്. പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.

Story Highlights: Dhvani sings a beautiful devarajan master song