ത്രില്ലടിപ്പിക്കാൻ അൽ മല്ലു; ട്രെയ്‌ലർ

January 2, 2020

നമിത പ്രമോദിനെ നായികയാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അൽ മല്ലു. പ്രവാസികളുടെ ജീവിതം മുഖ്യ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും സംവിധായകൻ ബോബൻ സാമുവൽ തന്നെയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംവിധായകൻ പ്രിയദർശൻ, കുഞ്ചാക്കോ ബോബൻ, രജിഷ വിജയൻ, അനു സിത്താര, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നവാഗതനായ ഫാരിസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജില്‍സ് മജീദാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതം.

അതേസമയം ‘മാർഗ്ഗംകളി’യാണ് നമിതയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ശ്രീജിത് വിജയന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘മാര്‍ഗ്ഗംകളി’. ബിബിന്‍ ജോര്‍ജാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തിയത്.