20 കിലോ ഭാരം കുറച്ച് കുചേലനാകാൻ തയ്യാറെടുത്ത് ജയറാം

January 3, 2020

വൈവിധ്യമാർന്ന വേഷങ്ങളിൽ എത്താറുള്ള നടനാണ് ജയറാം. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് താരം. ഇപ്പോൾ കുചേലനായി വെള്ളിത്തിരയിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് ജയറാം. ഇതിനായി തല മുണ്ഡനം ചെയ്ത് 20 കിലോയോളം ഭാരം കുറച്ച് തയ്യാറെടുത്തിരിക്കുകയാണ് താരം.

ഒരു സംസ്‌കൃത സിനിമയ്ക്കായാണ് ജയറാമിന്റെ തയ്യാറെടുപ്പ്. ഗുരുവായൂർ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃഷ്ണന്റെയും കുചേലന്റെയും കഥയാണ് ഇതിവൃത്തമാകുന്നത്.

101 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. മുഴുനീള സംസ്‌കൃത ചിത്രമാണിത്. മാസങ്ങളോളം ഈ ചിത്രത്തിനായി ജയറാം തയ്യാറെടുത്തിരുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ ഒട്ടേറെ താരങ്ങൾ സിനിമയിൽ അണിനിരക്കും.

Read More:ഇനി മുതൽ മെസേജ് ഷെഡ്യൂൾ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി ടെലഗ്രാം

ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ബി ലെനിൻ ആണ് എഡിറ്റിങ്. ക്യാമറ തമിഴ്‌നാട് സ്വദേശി എസ്.ലോകനാഥൻ. അനൂപ് ജെലോട്ട സംഗീതസംവിധാനം നിർവഹിക്കുന്നു.