ധനുഷിന്റെ നായികയായി രജിഷ വിജയന്‍; ‘കര്‍ണ്ണന്‍’ ഒരുങ്ങുന്നു

January 6, 2020

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ധനുഷ്. മലയാളികള്‍ പോലും നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ സിനിമകളെ വരവേല്‍ക്കാറ്. ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. കര്‍ണ്ണന്‍ എന്നാണ് ചിത്രത്തിന്റെ പേര്. അതേസമയം മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒന്നുകൂടിയുണ്ട് കര്‍ണ്ണന്‍ എന്ന ചിത്രത്തില്‍. മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് കര്‍ണ്ണന്‍ എന്ന സിനിമയില്‍ ധനുഷിന്റെ നായികയായെത്തുന്നത്. സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു.

രജിഷ വിജയന് പുറമെ മലയാളികളുടെ പ്രിയതാരം ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കര്‍ണ്ണന്‍ എന്ന സിനിമയ്ക്കുണ്ട്.

Read more: ദൃശ്യമികവില്‍ മനോഹരമായ ഒരു കല്യാണപ്പാട്ട്: വീഡിയോ

രജിഷ വിജയന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയാണ് കര്‍ണ്ണന്‍. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കര്‍ണ്ണന്‍ എന്ന ചിത്രത്തെ കാത്തിരിക്കുന്നതും. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

Read more: സണ്ണി വെയ്ന്‍ നായകനായെത്തുന്ന ‘അനുഗ്രഹീതന്‍ ആന്റണി’യിലെ ആ മനോഹരഗാനം പിറന്നതിങ്ങനെ: വീഡിയോ

ഖാലിദ് റഹ്മാന്‍ സംവിധാനം നിര്‍വഹിച്ച ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള രജിഷ വിജയന്റെ ചുവടുവയ്പ്പ്. മികച്ച പ്രേക്ഷക സ്വീകര്യതയാണ് ഈ ചിത്രം നേടിയതും. ചിത്രത്തിലെ എലിസബത്ത്(എലി) എന്ന കഥാപാത്രത്തെ രജിഷ വിജയന്‍ അവിസ്മരണീയമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കി.