വനിത ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു- നയിക്കാൻ ഹർമീൻ പ്രീത് കൗർ

January 13, 2020

ഓസ്‌ട്രേലിയൻ ടി20 ലോകകപ്പ് പര്യടനത്തിനായി വനിതാ ടീമിനെ പ്രഖ്യാപിച്ച് ബി സി സി ഐ. പതിനഞ്ചു പേരടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. ഹർമീൻ പ്രീതാണ് ടീമിനെ നയിക്കുന്നത്.

ഫെബ്രുവരി 20നാണ് ഓസ്‌ട്രേലിയയിൽ ടി20 ലോകകപ്പ് അരങ്ങേറുന്നത്. സ്‌മൃതി മന്ദാന നയിക്കുന്ന ബാറ്റിങ് നിരയിൽ ഹെമീമ റോട്രിഗസ്, ഹാർലീൻ ഡിയോൾ എന്നിവരാണുള്ളത്. ബാറ്റിങ് നിരയിൽ പൂനം യാദവിനൊപ്പം റാത്സ യാദവ്, ശിഖ പാണ്ഡെ എന്നിവർ അണിനിരക്കുന്നു.

ഇവർ മികച്ച പ്രകടനം കാഴ്ച വച്ചാൽ ഇന്ത്യക്ക് മികച്ച വിജയം നേടാനാകും എന്നാണ് പ്രതീക്ഷ. പത്തു ടീമുകളാണ് ലോകകിരീടത്തിനായി ഏറ്റുമുട്ടുന്നത്. മാർച്ച് എട്ടിനാണ് ഫൈനൽ.

Read More:ചിലങ്ക കെട്ടി പ്രണയമറിയിച്ച സുന്ദര നിമിഷങ്ങൾ- വൈറലായി ഊർമിള ഉണ്ണിയുടെ മകൾ ഉത്തരയുടെ വിവാഹ നിശ്ചയ വീഡിയോ

രാജ്യാന്തര മത്സരങ്ങളിൽ മികവ് തെളിയിച്ച പതിനഞ്ചുകാരി ഷെഫാലി വർമയും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.