‘ഞാന്‍ നടനാകുമെന്ന് പറഞ്ഞ ആദ്യത്തെ ആളാണ്’- അധ്യാപികയെ പരിചയപ്പെടുത്തി ഷറഫുദ്ധീൻ

‘പ്രേമം’ എന്ന അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ ഒരു കൂട്ടം ചെറുപ്പക്കാരാണ് സിനിമ ലോകത്തേക്ക് എത്തിയത്. കോമഡി കൈകാര്യം ചെയ്ത് പ്രേക്ഷക പ്രീതി നേടിയെത്തിയ ഷറഫുദ്ധീൻ, പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകം തന്നെയായി മാറുകയായിരുന്നു. ഫഹദ് ഫാസിൽ ചിത്രം ‘വരത്തനി’ൽ വില്ലൻ വേഷവും ഷറഫുദ്ധീൻ കൈകാര്യം ചെയ്തു. ഇപ്പോൾ താൻ നടനാകുമെന്ന് ആദ്യമായി പറഞ്ഞ ആളെ പരിചയപ്പെടുത്തുകയാണ് ഷറഫുദ്ധീൻ.
ഷറഫുദ്ധീൻ നടനാകുമെന്നു ആദ്യം പറഞ്ഞത് ഒരു അധ്യാപികയാണ്. മായ എന്ന ടീച്ചർക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ഷറഫുദ്ധീൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നതിങ്ങനെ; ‘ ഞാൻ നടനാകുമെന്നു പറഞ്ഞ ആദ്യത്തെ ആളാണ്’.
മലയാള സിനിമയിൽ വളരെയധികം തിരക്കുള്ള നടനാണ് ഇപ്പോൾ ഷറഫുദ്ധീൻ. ഏറ്റവും ഒടുവിലായി ‘അഞ്ചാം പാതിരാ’ എന്ന ചിത്രത്തിലാണ് ഷറഫുദ്ധീൻ വേഷമിട്ടത്. ഇനി ‘മറിയം വന്നു വിളക്കൂതി’ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ‘അഞ്ചാം പാതിരാ’യിൽ ശ്രദ്ധേയ വേഷമാണ് ഷറഫുദ്ധീൻ കൈകാര്യം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനാകുന്നത്.
Read More:‘മരക്കാര്‍’-ല്‍ ആര്‍ച്ചയായി കീര്‍ത്തി സുരേഷ്
ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്, ജിനു ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രസംയോജനം. സുശിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം.