‘നിങ്ങളുടെ ആരാധിക ആയതിൽ അഭിമാനം; ഇതാണ് യഥാർത്ഥ ചങ്കൂറ്റം’: ദീപികയെ പ്രശംസിച്ച് അമൽ നീരദ്
ജെ എൻ യു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി താരങ്ങൾ എത്തിയിരുന്നു. ബോളിവുഡ് നടി ദീപിക പദുകോണും വിദ്യാർത്ഥികളെ പിന്തുണച്ച് എത്തിയിരുന്നു. ദീപികയുടെ ഈ തീരുമാനത്തിന് അഭിനന്ദനവുമായി എത്തുകയാണ് സംവിധായകനും നിർമാതാവുമായ അമൽ നീരദ്.
ദീപിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ചാപ്പാക്കിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഡൽഹിയിൽ എത്തിയപ്പോഴാണ് ദീപിക ജെ എൻ യു വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ചിത്രം ബോയിക്കോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് നിരവധി പ്രതിഷേധങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
‘ചാപ്പാക്കിന്റെ സംവിധായകൻ മേഘ്ന ഗുൽസാറിനും ദീപികയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ നേരുന്നതായും, ഈ രണ്ടു സ്ത്രീകളുടെയും വലിയ ആരാധകനാണ് താനെന്നും അമൽ നീരദ് ഫേസ്ബുക്കിൽ കുറിച്ചു. ‘തല്‍വാര്‍’ എന്ന ചിത്രത്തിന്റെ ബ്രില്ല്യന്‍സ് അഭിനന്ദാർഹമാണ്, ‘റാസി’ എന്ന ചിത്രത്തിന് തന്നിലെ ദേശസ്നേഹിയെ പൂർണമായും കണ്ടെത്താൻ കഴിഞ്ഞു. ‘
ദീപികയുടെ ഓരോ ചിത്രങ്ങളെയും താൻ സൂക്ഷമായി ശ്രദ്ധിക്കാറുണ്ട്. ‘ഓം ശാന്തി ഓശാന’ മുതൽ ‘പിക്കു വരെ എല്ലാ കഥാപാത്രങ്ങളെയും അറിയാം. ദീപിക ആദ്യമായി നിർമിക്കുന്ന ചിത്രത്തിന് രണ്ടു ദിവസം മുൻപ് ജെ എൻ യു വിഷയത്തിൽ പ്രതികരിക്കാൻ അവർ എത്തിയത് അവരുടെ ചങ്കൂറ്റമാണ് കാണിക്കുന്നത്. അതിനാൽ എല്ലാവരും അവരുടെ ചിത്രം ആദ്യ ദിവസം തന്നെ കാണണമെന്നും അമൽ നീരദ് കുറിച്ചു.