ആസിഫും സൗബിനും ഒന്നിക്കുന്നു; തട്ടും വെള്ളാട്ടം ഉടൻ

January 3, 2020

മലയാളികളുടെ പ്രിയതാരം ആസിഫ് അലിയും സൗബിൻ സാഹിറും ഒന്നിക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ് മൃദുൽ നായർ. തട്ടും വെള്ളാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ബാലു വര്‍ഗീസ്, ഗണപതി, സൈജു കുറുപ്പ്, ജീന്‍ പോള്‍ ലാല്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മാര്‍സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഷഫീര്‍ അഹമ്മദ്, രാജീവ് മരോളി, മസൂദ് ടി.പി, ഷെറിന്‍ വെന്നാംകാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.

ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തട്ടും വെള്ളാട്ടം. ബി ടെക്കാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അതേസമയം ആസിഫിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയാണ്. കുടുംബപശ്ചാത്തലത്തിലുള്ള ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അജി പീറ്റര്‍ തങ്കമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

അതേസമയം സൗബിൻ സാഹിറിന്റെതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5. 25. സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം. അതേസമയം ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 നുണ്ട്.

After Btech, teaming up with Mridul Nair again. Super Excited !!! Happy New Year.

Posted by Asif Ali on Wednesday, 1 January 2020