ജീവൻ രക്ഷിച്ച ആളോട് സ്നേഹപ്രകടനം നടത്തി ഒരു കുട്ടിക്കരടി; ഊഷ്മളം ഈ വീഡിയോ
January 7, 2020

മനുഷ്യരെപോലെത്തന്നെ സ്നേഹപ്രകടനം നടത്തുന്ന ചില മൃഗങ്ങളെയും നാം കാണാറുണ്ട്. ഇപ്പോഴിതാ ജീവൻ രക്ഷിച്ച മനുഷ്യനോട് സ്നേഹപ്രകടനം നടത്തുന്ന ഒരു കുട്ടിക്കരടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
തീയിൽ നിന്നും ജീവന രക്ഷിച്ച ആളെ വിട്ടുപോകാൻ തയാറാകാത്ത കരടിക്കുട്ടി എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. അതേസമയം ഈ സംഭവം എവിടെയാണെന്ന് വ്യക്തമല്ല. ജനുവരി ഒന്നാം തിയതിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഈ വീഡിയോ കണ്ടവരെല്ലാം ഈ കുട്ടിക്കരടിയുടെ സ്നേഹം കണ്ട് കണ്ണുനിറഞ്ഞു എന്നാണ് കമന്റ് ചെയ്യുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട് ഈ വീഡിയോ.