‘ക്യാപ്റ്റൻ മാർവൽ’ രണ്ടാം ഭാഗം വരുന്നു; ആവേശത്തിൽ ആരാധകർ

January 24, 2020

ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച ചിത്രമായിരുന്നു ‘ക്യാപ്റ്റൻ മാർവൽ’. ചിത്രത്തിന്റ രണ്ടാം ഭാഗത്തിനായി അക്ഷമരായി കാത്തിരിക്കുന്ന ആരാധകർക്ക് വീണ്ടുമിതാ സന്തോഷവാർത്ത. ‘ക്യാപ്റ്റൻ മാർവലി’ന്റെ ആദ്യ സിനിമ കഴിഞ്ഞ വർഷമാണ് പ്രദർശനത്തിനെത്തിയത്.ഇപ്പോഴിതാ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്. 2022 ഓടെ ചിത്രം പ്രദർശനത്തിനെത്തും.

ആദ്യ ഭാഗത്തിൽ ബ്രി ലാർസൺ ടൈറ്റിൽ റോളിൽ എത്തുന്നുണ്ട്. സാമുവൽ ജാക്സൺ, ജൂഡ് ലോ, ക്ലാർക്ക് ഗ്രെഗ്, ഗ്രെമ്മ ചാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അന്ന ബോഡെന്‍, റയാന്‍ ഫ്ലെക്ക് എന്നിവരാണ് സംവിധാനം നിർവഹിച്ചത്. രണ്ടാം ഭാഗത്തിലും ബ്രി ലാർസൺ തന്നെയാണ് നായികയായി എത്തുന്നത്. ഒരു വനിതാ സംവിധായികയെ ചിത്രം സംവിധാനം ചെയ്യാൻ അണിയറപ്രവർത്തകർ ക്ഷണിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

‘ഇന്‍ഫിനിറ്റി വാറി’ന് ശേഷം സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ വരവിനായി കാത്തിരിക്കുന്ന സിനിമാ പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നതായിരുന്നു ‘ക്യാപ്റ്റൻ മാർവൽ’. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.