‘എവിടെ നിർത്തിയോ അവിടെ തുടങ്ങുന്നു’- ‘ക്വീൻ’ ടീം വീണ്ടുമൊന്നിക്കുന്നതായി സംവിധായകൻ ഡിജോ ജോസ് ആന്റണി
പുതുമുഖങ്ങളെ അണിനിരത്തി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ക്വീൻ’. 2018ലാണ് ചിത്രം റിലീസ് ചെയ്തത്. വളരെ സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തതിനാൽ തന്നെ പുതുമുഖ ചിത്രങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ സ്വീകര്യത ക്വീനിന് ലഭിച്ചു. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതായി അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഡിജോ ജോസ് ആന്റണി.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിജോ പുതിയ ചിത്രം ഒരുങ്ങുന്നതായി അറിയിച്ചത്. ചിത്രം റിലീസായി രണ്ടു വർഷം പിന്നിടുമ്പോളാണ് ഇങ്ങനെയൊരു പ്രഖ്യാപനം എത്തുന്നത്.
‘എവിടെ നിർത്തിയോ,അവിടെ തുടങ്ങുന്നു. പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല’ എന്നാണ് ഡിജോ കുറിച്ചിരിക്കുന്നത്. ‘ക്വീനി’ന് രണ്ടാം ഭാഗമാണോ അതോ അതെ ടീം ഒന്നിക്കുന്ന മറ്റൊരു ചിത്രമാണോ എന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അധികം വൈകാതെ അറിയിക്കുമെന്നും ഡിജോ പറയുന്നു.
Read More:കുസൃതിച്ചിരിയുമായി മഞ്ജു വാര്യര്‍ ഒപ്പം ധനുഷും രണ്‍വീറും; ഹൃദ്യം ഈ വീഡിയോ
ധ്രുവന്, എല്‍ദോ മാത്യു, മൂസി, സാം സിബിന്, സാനിയ്യ ഇയ്യപ്പന്‍ എന്നിവരാണ് ക്വീനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷെരിസ് മുഹമ്മദ്, ജെബിന് ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചത്. സാനിയ ഇയ്യപ്പന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ‘ക്വീൻ’.