‘മോഹൻലാലിൻറെ സൂപ്പർസ്റ്റാർ ഇമേജിന് കോട്ടം തട്ടാത്ത സിനിമയാണ് ബിഗ് ബ്രദർ’- സിദ്ദിഖ്

January 3, 2020

ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ‘ബിഗ് ബ്രദർ’. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകി ഒരുങ്ങുന്ന സിനിമ, മോഹൻലാലിൻറെ സൂപ്പർ ഹീറോ ഇമേജിന് കോട്ടം തട്ടാത്ത താരത്തിലുള്ളതാണെന്നു സിദ്ദിഖ് പറയുന്നു.

‘ലോക വ്യാപകമായി മലയാള സിനിമയുടെ മാര്‍ക്കറ്റ് വാല്യു വര്‍ദ്ധിപ്പിച്ചതില്‍ മോഹന്‍ലാല്‍ എന്ന താരത്തിന് വലിയ പങ്കുണ്ട്. ലാലിനെ സാധാരണക്കാരനായി കാണാനാണ് ഇഷ്ടപ്പെടുന്നത് എന്ന് പലരും പറയുമെങ്കിലും സത്യമല്ല. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹീറോ ഇമേജിന് കോട്ടം തട്ടാത്ത സിനിമയായിരിക്കും ബിഗ് ബ്രദര്‍. എന്നാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന ലാല്‍ മാനറിസങ്ങളെല്ലാം ബിഗ് ബ്രദറിലുണ്ടാകും.’

Read More:‘അഭിനയിച്ച സിനിമകൾ കാണാറില്ല; ഗോകുലിന്റെ ആദ്യ സിനിമയും കണ്ടിട്ടില്ല’- സുരേഷ് ഗോപി

മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം 2013 ൽ തിയേറ്ററുകളിൽ എത്തിയ  ലേഡീസ് ആൻഡ് ജെന്റിൽ മെൻ ആണ്. ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. അതിനാൽ കൂടുതൽ ശ്രദ്ധയോടെയാണ് പുതിയ ചിത്രത്തിനുവേണ്ടി ഇരുവരും ഒരുങ്ങുന്നത്.