വാഹനാപകടം; യുവസംവിധായകന് വിവേക് ആര്യന് അന്തരിച്ചു
യുവ മലയാള സംവിധായകന് വിവേക് ആര്യന്(30) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 7.41 നായിരുന്നു അന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ നെല്ലായി അനന്തപുരം സ്വദേശിയാണ് വിവേക് ആര്യന്.
കഴിഞ്ഞ ഡിസംബര്‍ 22 ന് ഭാര്യ അമൃതയുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ നായ കുറുകെ ചാടിയത് മൂലമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വിവേക് ആര്യന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായരുന്നു. അപകടത്തില്‍ സംവിധായകന്റെ ഭാര്യയുടെ കൈയ്ക്കും പരിക്ക് പറ്റിയിരുന്നു. കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അപകടം.
2019-ല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് വിവേക് ആര്യനാണ്. ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായും വിവേക് ആര്യന് പ്രവര്‍ത്തിച്ചിട്ടുണ്ട്. പരസ്യ സംവിധാന രംഗത്തും ശ്രദ്ധേയനായിരുന്നു.