ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം; മികച്ച നടൻ ഹാക്വിൻ ഫീനിക്‌സ്

January 6, 2020

ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ഹാക്വിൻ ഫീനിക്സ് തിരഞ്ഞെടുക്കപ്പെട്ടു. ജോക്കർ എന്ന ചിത്രത്തിനെ അഭിനയത്തിനാണ് താരം അവാർഡ് നേടിയത്.

റീനി സെല്‍വെഗർ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ജൂഡി എന്ന ചിത്രത്തിലെ അഭിനയമാണ് റീനിയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. മികച്ച സംവിധായകനായി സാം മെൻഡിസ് പ്രഖ്യാപിക്കപ്പെട്ടു. സാം മെന്‍ഡെസ് സംവിധാനം ചെയ്ത 1917 ആണ് ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രം. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡാ’ണ് മികച്ച ചിത്രം.

Read also: ഒരു ഓവർ ആറ് സിക്സ്; ലിയോ കാർട്ടർക്ക് അഭിനന്ദന പ്രവാഹം

ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ്  ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ്‌ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം. 

മികച്ച ചലച്ചിത്രം-1917

മികച്ച നടി- റെനീ സെല്‍വീഗര്‍ (ജൂഡി)

മികച്ച നടന്‍- ജോക്വിന്‍ ഫീനിക്‌സ് (ജോക്കര്‍)

മികച്ച ചിത്രം -വണ്‍സ് അപ്പോൺ എ ടൈം ഇന്‍ ഹോളിവുഡ്

മികച്ച നടി- അക്വാഫിനാ (ദി ഫെയര്‍വെല്‍)

മികച്ച നടന്‍- ടാരോണ്‍ എഗര്‍ട്ടണ്‍ (റോക്കറ്റ്മാന്‍)

മികച്ച സഹനടന്‍- ബ്രാഡ് പിറ്റ് (വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്)

മികച്ച പശ്ചാത്തല സംഗീതം- ഹില്‍ദുര്‍ ഗ്വാനോഡിട്ടിര്‍ (ജോക്കര്‍)

മികച്ച ടി.വി സീരീസ്- ചെര്‍ണോബില്‍

മികച്ച നടി- മിഷേലെ വില്യംസ് (ഫോസ്)

മികച്ച സംവിധായകന്‍- സാം മെന്‍ഡസ് (1917)

മികച്ച തിരക്കഥ- ക്വിന്റിന്‍ ടാരന്റീനോ (വണ്‍സ് അപോണ്‍ എ ടൈം ഹോളിവുഡ്)

മികച്ച വിദേശ ഭാഷാ ചിത്രം- പാരാസൈറ്റ്