ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്; നാലാം സ്ഥാനത്തിറങ്ങാൻ വിരാട് കോലി
January 14, 2020

ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് മുംബൈയിൽ തുടക്കമാകും. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടു ടീമാണ് കളിക്കളത്തിൽ ഏറ്റുമുട്ടുന്നത്. തുടർച്ചയായി ലഭിച്ച വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.
കഴിഞ്ഞ വർഷം ഇന്ത്യയിൽ പരമ്പര നേടിയ ഓസ്ട്രേലിയയും പ്രതീക്ഷയിലാണ്. രോഹിത് ശർമയ്ക്കൊപ്പം ശിഖർ ധവാനാണ് ഓപ്പണറാകുന്നത്. നാലാം സ്ഥാനത്താണ് വിരാട് കോലി ഇറങ്ങുന്നത്.
വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ ടീമിന്റെ പ്രകടനത്തിന് പ്രാധാന്യം നൽകിയാണ് വിരാട് കോലി പരമ്പര നേരിടുന്നത്. രാഹുൽ ശർമ, ശിഖാർ ധവാൻ, കെ എൽ രാഹുൽ എന്നിവരെ ഇറക്കിയിട്ട് പിന്നാലെയെത്താനാണ് വിരാട് കോലി തീരുമാനിച്ചത്. വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചക്ക് ഒന്നരയ്ക്കാണ് മത്സരം.