വിക്കറ്റ് നഷ്ടപ്പെടുത്താതെ വിജയംകൊയ്ത് ഓസ്‌ട്രേലിയ

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. അതേസമയം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഓസ്‌ട്രേലിയ വിജയം കൊയ്തത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് എന്ന വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഓസ്‌ട്രേലിയ മറികടന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇതോടെ ഓസിസ് 1-0 ത്തിന് മുന്നിലെത്തി.
ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 255 റണ്‍സ് അടിച്ചെടുത്തു. 49.1 ഓവറില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം പുറത്താവുകയായിരുന്നു. 74 റണ്‍സ് എടുത്ത ശിഖര്‍ ധവാനും 47 റണ്‍സ് എടുത്ത കെ എല്‍ രാഹുലും 28 റണ്‍സ് നേടിയ റിഷഭ് പന്തും 25 റണ്‍സ് അടിച്ചെടുത്ത രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ നിരയില്‍ ബാറ്റിങ്ങില്‍ അല്‍പമെങ്കിലും മികവു പുലര്‍ത്തിയത്. എന്നാല്‍ ഈ മികവില്‍ വിജയം കാണാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.
Read more: പ്രവീൺ മിഖായേലായി കുഞ്ചാക്കോ; പുതിയ ചിത്രം ഒരുങ്ങുന്നു
256 റണ്‍സായിരുന്നു ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് ഓസ്‌ട്രേലിയയുടെ ഓപ്പണര്‍മാര്‍. വാര്‍ണര്‍ 112 പന്തുകളില്‍ നിന്നായി 128 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇതില്‍ 17 ഫോറും മൂന്ന് സിക്‌സും അടങ്ങും. ആരോണ്‍ ഫിഞ്ചാകട്ടെ 114 പന്തില്‍ നിന്നായി 110 റണ്‍സ് നേടി പുറത്താകാതെ നിന്നു. രണ്ട് സിക്‌സും 13 ഫോറും ഫിഞ്ചിന്റെ ബാറ്റിങ് മികവില്‍ ഓസ്‌ട്രേലിയയ്ക്ക് ലഭിച്ചു.