ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ ടി-20 നാളെ

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയുടെ പോരാട്ടം ഇനി ന്യൂസിലന്‍ഡിനോട്. ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയിലെ ആദ്യമത്സരം നാളെ നടക്കും. ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമയം 12.20 നാണ് മത്സരം നടക്കുക. മലയാളി താരം സഞ്ജു വി സാംസണിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ഓപ്പണര്‍ ശിഖര്‍ ധവാന്‍ വിശ്രമത്തിലാണ്. ഈ സാഹചര്യത്തിലാണ് സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയത്. എന്നാല്‍ നാളെത്തെ മത്സരത്തില്‍ സഞ്ജു കളത്തിലിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയതുകൊണ്ടുതന്നെ ആത്മവിശ്വാസവും വിജയപ്രതീക്ഷയുമുണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക്. അഞ്ച് മത്സരങ്ങളാണ് ടി-20 പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടി-20യ്ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റിലും ഇന്ത്യ മാറ്റുരയ്ക്കും.
Read more: എങ്ങനെ കയ്യടിക്കാതിരിക്കും കുട്ടിപ്പടയുടെ ഈ ഫ്രീ കിക്കിന്…
കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ടി-20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ടി-20യില്‍ വിജയമുറപ്പിക്കാന്‍ ഏറെ ആവേശത്തോടെയായിരിക്കും ടീം ഇന്ത്യ കളത്തിലിറങ്ങുക.
ഇന്ത്യന്‍ സ്‌ക്വാഡ് ഇങ്ങനെ: വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ്മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലേകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.