റിലീസ് പ്രഖ്യാപിച്ച് ജയസൂര്യയുടെ അന്വേഷണം

January 2, 2020

ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ സംവിധായകൻ പ്രശോഭ് വിജയന്റെ പുതിയ ചിത്രമാണ് അന്വേഷണം. അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ജയസൂര്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം. ഫ്രാന്‍സിസ് തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും. ഫാമിലി ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം തയാറാക്കുന്നത്.

പ്രശോഭ് വിജയന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലില്ലി. തിയേ റ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്.ലില്ലി എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയായിരുന്നു ചിത്രത്തിന്റെ മുഖ്യ പ്രമേയം.

അതേസമയം ജയസൂര്യ നായകനായെത്തുന്ന മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു. മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇത്. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സുരേഷ് ബാബുവാണ് ചിത്രത്തിനു വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിർമാണം.ഇന്ദ്രൻസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്.

ജയസൂര്യയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് തൃശൂർ പൂരം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതും.

>