‘സ്വർണ്ണക്കടുവ’യ്ക്ക് ശേഷം ‘ഇഷ’യുമായി ജോസ് തോമസ്

January 7, 2020

‘സ്വർണ്ണക്കടുവ’, ‘മായാമോഹിനി’ എന്നീ ചിത്രങ്ങൾക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് ജോസ് തോമസ്. ‘ഇഷ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു ഹൊറർ ത്രില്ലറായിരിക്കും ചിത്രം എന്ന സൂചന നൽകും വിധത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

ഏറെ നിഗൂഢതയും സസ്‍പെൻസും ഒളിപ്പിച്ചാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ‘ഹെർ പ്ളേ ഗോട്ട് ഡാർക്കർ’ എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നതും. വിഷ്വൽ ഡ്രീംസിന്റെ ബാനറിൽ ജോനാഥൻ ബ്രൂസാണ് ചിത്രം നിർമിക്കുന്നത്.

അതേസമയം ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. താമസിയാതെ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് സംവിധായകൻ അഭിപ്രായപ്പെടുന്നത്.

Read also: കിഡ്‌നി രോഗത്താൽ ദുരിതമനുഭവിക്കുന്ന ഈ ചെറുപ്പക്കാരന് മുന്നോട്ടുള്ള ജീവിതത്തിന് വേണം സുമനസുകളുടെ കാരുണ്യം

ബിജു മേനോനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘സ്വർണ്ണക്കടുവ’. ദിലീപ് നായകനായി എത്തിയ ചിത്രമാണ് ‘മായാമോഹിനി’. ബാബുരാജ്, ബിജു മേനോൻ, നെടുമുടി വേണു, വിജയരാഘവൻ തുടങ്ങി നിരവധി താരനിരകൾ അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.