‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’; മലയാളികള്‍ ഏറ്റെടുത്ത ആ ഡയലോഗിന്റെ പേരില്‍ പുതിയ ചിത്രം

January 29, 2020

”കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്…’ മലയാളികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറ്റെടുത്തതാണ് ഈ ഡയലോഗ്. 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘സെവന്‍ത് ഡേ’ എന്ന ചിത്രത്തിലേതാണ് ഈ ഡയലോഗ്. പൃഥ്വിരാജിന്റെ ഈ ഡയലോഗ് ഇന്നും എടുത്ത് പ്രയോഗിക്കാറുണ്ട് പലരും. ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ എന്ന പേരില്‍ പുതിയ ചിത്രം ഒരുങ്ങുന്നു.

സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. മലയാളികളുടെ പ്രിയതാരം ആന്റണി വര്‍ഗീസാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. ശരത് ജി മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഗ്രാമ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’. ധീരജ് ഡെന്നിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കല്‍ക്കി എന്ന സിനിമയില്‍ ഗോവിന്ദ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നി ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന സിനിമയിലൂടെ നായക നിരയിലേക്കെത്തുന്നു.

Read more: സൂക്ഷിച്ച് നോക്കണ്ട, ഇത് ടൊവിനോ തന്നെയാ; ആദ്യ സിനിമയുടെ ഓര്‍മ്മയില്‍ താരം

സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കോമഡിക്കും പ്രധാന്യം നല്‍കുന്നുണ്ട്. സംവിധായകന്‍ ശരത് ജി മോഹന്‍ ആണ് ചിത്രത്തിന്റെ രചനയും. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും റെക്‌സണ്‍ ജോസഫ് സിനിമയുടെ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

https://www.facebook.com/AntonyVarghese4u/photos/a.1755364831350807/2372545016299449/?type=3&theater