കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഇന്ന് നേർക്കുനേർ; ഇരുടീമുകൾക്കും ഇത് ഭാഗ്യപരീക്ഷണം

January 5, 2020

കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഇന്ന് നേർക്കുനേർ… പത്ത് ടീമുകൾ മാറ്റുരയ്ക്കുന്ന ടീമിൽ ഇപ്പോൾ ഒമ്പതാമതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. ഹൈദരാബാദ് പത്താം സ്ഥാനത്തും. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിനും ഹൈദരാബാദിനും നിർണായകമാണ്.

രണ്ടു ടീമുകളും തമ്മിലുള്ള മത്സരം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7: 30 നാണ് ആരംഭിക്കുന്നത്. എന്നാൽ പരിക്ക് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നിലെ പ്രധാന പ്രശ്നവും. അതേസമയം ഈ ആഴ്ചയോടെ എല്ലാ താരങ്ങളും ഫിറ്റ്നസിലേക്ക് മടങ്ങിവരുമെന്നാണ് പരിശീലകൻ ഷട്ടോരി പറഞ്ഞത്. എന്നാൽ താരങ്ങളുടെ പരിക്ക് പൂർണമായും വിട്ടുമാറിയിട്ടില്ല.