‘നാല്‍പത് വയസുള്ള ഞാന്‍ ഇപ്പോൾ ഒരു പതിനെട്ടു വയസുകാരിയുടെ കത്ത് പ്രതീക്ഷിക്കുന്നില്ല’- കുഞ്ചാക്കോ ബോബൻ

January 7, 2020

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ഹീറോ എന്നാണ് ഇപ്പോളും മലയാള സിനിമ ലോകത്ത് അറിയപ്പെടുന്നത്. നിറം, അനിയത്തിപ്രാവ് പോലുള്ള ചിത്രങ്ങളിൽ അഭിനയിച്ച സമയത്ത് വലിയ തോതിൽ ആരാധകരുടെ സമ്മാനങ്ങൾ കുഞ്ചാക്കോയെ തേടി എത്താറുണ്ടായിരുന്നു. ഒരുപാട് കത്തുകൾ, വാലെന്റൈൻ സമ്മാനങ്ങൾ തുടങ്ങി ഒട്ടേറെ പ്രണയോപഹാരങ്ങൾ..

ഇപ്പോൾ നാല്പതുകളിൽ നില്കുമ്പോളും കുഞ്ചാക്കോ കേൾക്കുന്ന ഒരു ചോദ്യമാണ് ആരാധികമാരെ കുറിച്ച്. അതിനുള്ള മറുപടി കുഞ്ചാക്കോ പറയുന്നതിങ്ങനെ;

‘നാല്‍പത് വയസുള്ള ഞാന്‍ ഇപ്പോൾ ഒരു പതിനെട്ടു വയസുകാരിയുടെ കത്ത് പ്രതീക്ഷിക്കുന്നില്ല. ഭാര്യ ഒട്ടും സമ്മതിക്കില്ല. സിനിമയിലെ കഥാപാത്രങ്ങളിലൂടെ ആള്‍ക്കാര്‍ സ്‌നേഹിക്കുന്നു. നല്ല സിനിമകള്‍ വിജയിപ്പിക്കാതെ ചെറിയ കൊട്ടുകള്‍ തരുന്നതിലൂടെ സ്‌നേഹവും ചെറിയ ശാസനകളുമെല്ലാം ഏറ്റു വാങ്ങി 23 കൊല്ലം സിനിമയില്‍ നിലനില്‍ക്കാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നു’- കുഞ്ചാക്കോ പറയുന്നു.

Read More:സംവിധായകനും നടനുമായ ജൂഡ് ആന്‍റണിക്ക് ചിത്രീകരണത്തിനിടെ പരിക്ക്

ഇപ്പോൾ പ്രണയ നായകൻ എന്നതിലുപരി കുടുംബനാഥന്റെ, അച്ഛന്റെ റോൾ ആണ് കുഞ്ചാക്കോ ബോബൻ ഏറെ ആസ്വദിക്കുന്നത്. കാരണം നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇസഹാക്ക് പിറന്ന ആഘോഷങ്ങൾ അവസാനിക്കുന്നില്ല. ഓണവും ക്രിസ്മസും എല്ലാ വിശേഷങ്ങലും കുഞ്ചാക്കോയും പ്രിയയും ഇസഹാക്കിലൂടെ ആഘോഷിക്കുകയാണ്.