അച്ഛനൊപ്പമുള്ള സുന്ദരനിമിഷങ്ങൾ; അപൂർവ ചിത്രം പങ്കുവച്ച് താരം

January 3, 2020

നിരവധി ആരാധകരുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നതും. സിനിമ വിശേഷങ്ങൾക്കൊപ്പം കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. മകൻ ഇസയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോയുടെ ചെറുപ്പകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. കൈയിൽ പാൽ കുപ്പിയും പിടിച്ച് അച്ഛനൊപ്പം കിടക്കുന്ന ചിത്രം താരം തന്നെയാണ് പങ്കുവച്ചതും.

അച്ഛന്റെ പിറന്നാളിനോടനുബന്ധിച്ചാണ് താരം ചിത്രം പങ്കുവച്ചതും. ‘മിസ്റ്റർ ബോബൻ അദ്ദേഹത്തിന്റെ കുഞ്ചാക്കോയോടൊപ്പം, ഹാപ്പി ബർത്തഡേ അപ്പാ..എന്റെ നടക്കുന്ന എന്സൈക്ലോപീഡിയ..’ എന്നാണ് ചിത്രത്തിന് താരം നൽകിയ അടിക്കുറുപ്പ്.

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് അഞ്ചാം പാതിരാ. മിഥുൻ മാനുവൽ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി 10 ന് തിയേറ്ററുകളിൽ എത്തും.

കുഞ്ചാക്കോ ബോബനു പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രസംയോജനം. സുശിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം.

Mr.BOBAN with his lil Kunchacko!!…..Happy Birthday Appa😘😘😘My walking Encyclopedia 📚

Posted by Kunchacko Boban on Thursday, 2 January 2020