സർബത്തും നാരങ്ങാ മിഠായിയും പെട്ടിക്കടയുമായി കുട്ടനാട്ടിൽ കുഞ്ചാക്കോ ബോബന്റെ കട്ട ലോക്കൽ പുതുവർഷ ആഘോഷം

January 2, 2020

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. അന്നും ഇന്നും രൂപത്തിലും ആരാധകരോടുള്ള അടുപ്പത്തിലും യാതൊരു മാറ്റവും കൊണ്ടുവരാത്ത നല്ലൊരു നടൻ. അതിനാൽ തന്നെ കുഞ്ചാക്കോ ബോബനും പ്രിയയും ഒരു കുഞ്ഞിനായി കൊതിച്ചപ്പോൾ ഏറെ പ്രാർത്ഥനയോടെ ഓരോ പ്രേക്ഷകരും ഒപ്പമുണ്ടായിരുന്നു.

പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇസഹാക്ക് ഇവരുടെ ജീവിതത്തിൽ എത്തിയതോടെ ആഘോഷങ്ങൾക്ക് തിളക്കം ഏറിയിരിക്കുകയാണ്. ഈ പുതുവർഷം കട്ട ലോക്കലായി കുട്ടനാട്ടിലാണ് കുഞ്ചാക്കോ ബോബൻ ആഘോഷിച്ചത് .

സുഹൃത്തുക്കൾക്കൊപ്പം പെട്ടിക്കടയിൽ നറുനീണ്ടി സർബത്തും കുടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് കുഞ്ചാക്കോ തന്റെ പുതുവർഷ ആഘോഷം ആരാധകരുമായി പങ്കുവെച്ചത്.

‘നറുനീണ്ടി സർബത്ത്, നാരങ്ങാ മിട്ടായി, പെട്ടിക്കട, കുട്ടനാട്..ഒരു കട്ട ലോക്കൽ മലയാളിയായി 2020 ആരംഭിക്കാൻ പറ്റിയ മാർഗം..’ എന്ന കാപ്‌ഷൻ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

Read More:പുതുവർഷത്തിലെ ആദ്യ റിലീസായി ഇന്നുമുതൽ ‘ധമാക്ക’ തിയേറ്ററുകളിൽ

ക്രിസ്മസ് ദിനത്തിൽ പ്രിയക്കും ചിത്രങ്ങൾ പങ്കുവെച്ചാണ് കുഞ്ചാക്കോ ആശംസകൾ അറിയിച്ചത്. ഇസഹാക്കിന്റെ വരവോടെ എല്ലാം വളരെ ആഘോഷപൂർവമായി തന്നെയാണ് കുഞ്ചാക്കോയും കുടുംബവും കൊണ്ടാടുന്നത്.