പുതുവർഷത്തിലെ ആദ്യ റിലീസായി ഇന്നുമുതൽ ‘ധമാക്ക’ തിയേറ്ററുകളിൽ

January 2, 2020

പുതുവർഷം ആരംഭിച്ചതോടെ പുതിയ പ്രോജക്ടുകൾ പ്രഖ്യാപിക്കുന്ന തിരക്കിലാണ് താരങ്ങൾ. പക്ഷെ പുതുവർഷത്തിലെ ആദ്യ സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നത് ഒമർ ലുലു ആണ്. വർഷം തുടങ്ങുമ്പോൾ ആദ്യം തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഒരു ദുഃസൂചനയായി കാണുന്ന പതിവിൽ നിന്നും വ്യത്യസ്തമായാണ് ‘ധമാക്ക’ തിയേറ്ററിൽ എത്തുന്നത്.

ഒരു കളർഫുൾ എന്റർടൈനർ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ഒമറിന്റെ പതിവ് ചിത്രങ്ങളൊക്കെ പോലെ തന്നെ ഡാൻസും കോമഡിയുമൊക്കെയാണ് ‘ധമാക്ക’യുടെയും ഹൈലൈറ്റ്.

Read More:ദിവസവും രാവിലെ ലെമൺ ടീ കുടിച്ചാൽ…അറിഞ്ഞിരിക്കാം ഈ ആരോഗ്യ ഗുണങ്ങൾ..!

ബാലതാരമായി മലയാള സിനിമയിൽ എത്തിയ അരുൺ ആണ് നായകൻ. നിക്കി ഗൽറാണി, മുകേഷ്, ഉർവശി, ധർമജൻ തുടങ്ങി ഒട്ടേറെ താരങ്ങൾ സിനിമയിൽ അണിനിരക്കുന്നുണ്ട്. നൂറിന് ഷെരിഫ് ഒരു ഗാനരംഗത്തിൽ എത്തുന്നുമുണ്ട്.