കടല്‍ കടന്ന് ചിരി മേളം നിറയ്ക്കാന്‍ ‘ധമാക്ക’; ജിസിസി റിലീസ് 16 ന്‌

January 13, 2020

ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ധമാക്ക’. പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ജിസിസി രാജ്യങ്ങളിലും റിലീസിനൊരുങ്ങുകയാണ്. ജനുവരി 16 മുതല്‍ ധമാക്ക ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ആരംഭിക്കും. ‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കളര്‍ഫുള്‍ എന്റര്‍ടെയ്‌നറാണ് ചിത്രം.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രത്തിന്റെ നിര്‍മാണം.’ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ അരുണ്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉറുവ്വശി, സലിം കുമാര്‍, സാബു മോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നേഹ സക്‌സേന, ഇന്നസെന്റ്, ശാലിന്‍ സോയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read more: ‘ചിരിച്ച് കൊണ്ട് നില്‍ക്കും കണ്ണില്‍ ഇത്തിരി നനവോടെയാണെങ്കിലും’; ചെറുതല്ല ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാകാന്‍ സൂരജ് എടുത്ത കഷ്ടപ്പാട്: കുറിപ്പ്‌

അതേസമയം ചിത്രത്തിനു വേണ്ടിയുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഒട്ടേറെ ചിരി മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.