‘ആസിഫ്, ഇത് നിന്റെ കരിയര്‍ ബെസ്റ്റ്’; കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ലാല്‍ ജോസിന്റെ പ്രശംസ

January 28, 2020

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. ആസിഫ് അലി നായകനായെത്തിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

”കെട്ട്യോളാണെന്റെ മാലാഖ കണ്ടു, അല്പം വൈകിയെങ്കിലും….. ഒരു പുതിയ സംവിധായകന്‍ വരവറിയിച്ചിരിക്കുന്നു. ഒരു എഴുത്തുകാരനും. ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റാണ്. നിസ്സാം ബഷീറിനും അജി പീറ്റര്‍ തങ്കത്തിനും ആശംസകള്‍.” ലാല്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് നിസ്സാം ബഷീര്‍ ആണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അജി പീറ്റര്‍ തങ്കമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മികവാര്‍ന്ന രീതിയാലണ് സ്ലീവാച്ചന്‍ എന്ന കഥാപാത്രത്തെ ആസിഫ് അലി അവതരിപ്പിച്ചത്. കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കാന്‍ ആസിഫ് അലിയിലെ നടന് സാധിച്ചു.

https://www.facebook.com/LaljoseFilmDirector/photos/a.627632343954234/2995612347156210/?type=3&theater