മലയാള സിനിമ ചില യാഥാർഥ്യങ്ങൾ: കണ്ട് മറക്കേണ്ടതല്ല, കണ്ടിരിക്കേണ്ടതാണ് ഈ ചിത്രങ്ങൾ

January 2, 2020

കെട്ടുകഥൾക്കപ്പുറം സിനിമകൾ മനുഷ്യജീവിതങ്ങളുമായി ഇഴചേർന്നുനിൽക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. യാഥാർഥ്യ ജീവിതത്തോട് ഏറെ അടുത്ത നിൽക്കുന്ന സിനിമകളുമായി നിരവധി സംവിധായകരും കഴിഞ്ഞ കാലങ്ങളിൽ ഉടലെടുത്തു..

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമ വലിയ മാറ്റങ്ങൾക്ക് ചുവടുവെച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത്  മലയാള സിനിമയിൽ നിലനിന്നിരുന്ന ആലസ്യം അവസാനിച്ചു. ഇപ്പോൾ പുതുമയാർന്ന പ്രമേയങ്ങളുമായി മലയാള സിനിമ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേയത്തിലെ  പുതുമയും അവതരണത്തിലെ ഭംഗിയുമെല്ലാം മലയാള സിനിമയെ കൊണ്ടെത്തിക്കുന്നത് ലോകസിനിമയുടെ നെറുകയിലാണ്‌. 

മലയാള സിനിമ മാറ്റത്തിന്റെ ചുവടുപിടിയ്ക്കുമ്പോൾ എടുത്തുപറയേണ്ടത് ചില നായകന്മാരുടെ രൂപാന്തരം തന്നെയാണ്.  ഹാസ്യവേഷങ്ങളിൽ നില ഉറപ്പിച്ചിരുന്ന ചില താരങ്ങൾ മലയാള സിനിമയുടെ ഐക്കണായി മാറിത്തുടങ്ങി. ചിലരാകട്ടെ  ജൂനിയർ ആര്ടിസ്റ്റിൽ നിന്നും സംവിധായകനിലേക്കും നായകനിലേക്കുമൊക്കെ വളർച്ച പ്രാപിച്ചു.

മലയാള സിനിമയിലെ അനുകരണത്തിന്റെ അലോസരങ്ങളോ, നാടകീയതയുടെ ഭാരമോ ഇല്ലാതെ ലളിതമായ അവതരണത്തിലൂടെ അഭിനയത്തിനപ്പുറം അനുഭവിച്ച്  കാണിക്കുകയാണ് ഇന്നത്തെ ഓരോ നടനും നടിയും.

തിമിർത്തുപെയ്യുന്ന മഴയിൽ നിറഞ്ഞൊഴുകുന്ന പുഴ പോലെ ആവേശഭരിതമാണ് ഇന്ന് തിയേറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും. കണ്ണിൽ മുഷിപ്പിന്റെ അസ്വസ്ഥതകളോ, ചുണ്ടിൽ ദേഷ്യത്തിന്റെ രുചിയോ ഇല്ല, മനസ് നിറയെ സന്തോഷത്തിന്റെയും ആത്മനിർവൃതിയുടെയും കണികകൾ മാത്രം.  

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പുറത്തിറങ്ങിയ നിരബന്ധമായും സിനിമ ആസ്വാദകർ കണ്ടിരിക്കേണ്ട ചില ചിത്രങ്ങൾ ഇതാ:

2015 ലെ കണ്ടിരിക്കേണ്ട ചില ചിത്രങ്ങൾ

പ്രേമം – അൽഫോൺസ് പുത്രൻ 

ഒഴിവുദിവസത്തെ കളി – സനൽകുമാർ ശശിധരൻ 

എന്ന് നിന്റെ മൊയ്‌തീൻ – ആർ.എസ്. വിമൽ

റാണി പത്മിനി – ആഷിഖ് അബു

ചാർലി – മാർട്ടിൻ പ്രക്കാട്ട്

പേരറിയാത്തവർ – ഡി. ബിജു

പത്തേമാരി- സലിം അഹമ്മദ്

ആട് ഒരു ഭീകരജീവിയാണ് – മിഥുന്‍ മാനുവല്‍ തോമസ് 

ചിറകൊടിഞ്ഞ കിനാവുകൾ – സന്തോഷ് വിശ്വനാഥ് 

ഇവിടെ – ശ്യാമപ്രസാദ്

സി. ആർ. നമ്പർ 89- സുദേവൻ

കന്യക ടാക്കീസ് – കെ ആർ മനോജ്

ഡബിൾ ബാരൽ- ലിജോ ജോസ് പെല്ലിശ്ശേരി

2016 ലെ കണ്ടിരിക്കേണ്ട ചില ചിത്രങ്ങൾ

മഹേഷിന്റെ പ്രതികാരം – ദിലീഷ് പോത്തൻ

കമ്മട്ടിപ്പാടം -രാജീവ് രവി

മാൻഹോൾ – വിധു വിൻസെന്റ്

ഗപ്പി – ജോൺപോൾ ജോർജ്

കിസ്മത്ത് – ഷാനവാസ് കെ. ബാവക്കുട്ടി

കലി – സമീർ താഹർ

ആനന്ദം –  ഗണേശ് രാജ്

ആക്ഷൻ ഹീറോ ബിജു – എബ്രിഡ് ഷൈൻ

2017 – ലെ കണ്ടിരിക്കേണ്ട ചിത്രങ്ങൾ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും – ദിലീഷ് പോത്തൻ

അങ്കമാലി ഡയറീസ് -ലിജോ ജോസ് പെല്ലിശ്ശേരി

ടേക്ക് ഓഫ് – മഹേഷ് നാരായണൻ

മായാനദി -ആഷിഖ് അബു

പറവ – സൗബിൻ സാഹിർ

രക്ഷാധികാരി ബൈജു – രഞ്ജൻ പ്രമോദ്

തരംഗം – ഡൊമിനിക് അരുൺ

ഗോദ – ബേസിൽ ജോസഫ്

2018

സുഡാനി ഫ്രം നൈജീരിയ- സക്കരിയ 

ഈ മ യൗ – ലിജോ ജോസ് പെല്ലിശ്ശേരി

ഞാൻ മേരിക്കുട്ടി – രഞ്ജിത്ത് ശങ്കർ

ഹേ ജൂഡ്-  ശ്യാമപ്രസാദ് 

പൂമരം- എബ്രിഡ് ഷൈൻ

കൂടെ – അഞ്ജലി മേനോൻ

ഇബലീസ് – വി എസ് രോഹിത്ത്

വരത്തൻ – അമൽ നീരദ്

ജോസഫ് – എം. പത്മകുമാർ 

2019

കുമ്പളങ്ങി നൈറ്റ്സ്- മധു സി നാരായണൻ

ജല്ലിക്കെട്ട് – ലിജോ ജോസ് പെല്ലിശ്ശേരി

ഉണ്ട – ഖാലിദ് റഹ്മാൻ

ഉയരെ – മനു അശോകൻ

മൂത്തോൻ – ഗീതു മോഹൻദാസ്

വൈറസ് – ആഷിഖ് അബു

ചോല – സനൽ കുമാർ ശശിധരൻ

തണ്ണീർമത്തൻ ദിനങ്ങൾ – ഗിരീഷ് എ ഡി

ജൂൺ – അഹമ്മദ് കബീർ

ഇഷ്‌ക് – അനുരാജ് മനോഹർ

തമാശ – അഷ്‌റഫ് ഹംസ 

അമ്പിളി – ജോൺ പോൾ

ഹെലൻ – മാത്തുക്കുട്ടി സേവ്യർ