‘അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്’- മഞ്ജു വാര്യർ
മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന കഥാപാത്രങ്ങളാണ് മഞ്ജു വാര്യർ അവിസ്മരണീയമാക്കിയിട്ടുള്ളത്. സിനിമയിലെ നീണ്ട ഇടവേളയ്ക്ക് മുൻപും ശേഷവും അത്തരം കഥാപാത്രങ്ങൾ തന്നെയാണ് മഞ്ജുവിനെ തേടിയെത്തിയിട്ടുള്ളതും.
ഇപ്പോൾ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ തന്നെയായി മാറിയ മഞ്ജു വാര്യർ അച്ഛൻ മാധവനെ കുറിച്ച് ഓർക്കുകയാണ്. ലൂസിഫർ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു ഒരു വർഷം മുൻപാണ് മഞ്ജു വാര്യരുടെ അച്ഛൻ മരിക്കുന്നത്.
‘അച്ഛന്റെ മരണശേഷം ഒരു വർഷത്തിനു ഉള്ളിലായിരുന്നു ‘ലൂസിഫർ’ ഷൂട്ടിംഗ് ആരംഭിച്ചത്. അച്ഛന്റെ ചിത കത്തുന്ന സീനൊക്കെ വളരെ വികാരപരമായാണ് ഞാൻ അഭിനയിച്ചത്. എല്ലാവരുടെ ജീവിതത്തിലും നമ്മള് പോലും അറിയാതെ സ്വാധീനിക്കുന്ന ആള് അച്ഛന് തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്’. മഞ്ജു വാര്യർ പറയുന്നു.
Read More:‘മറഞ്ഞിരുന്ന് പേടിപ്പിക്കുന്ന പ്രേതമല്ല ‘ചതുർമുഖ’ത്തിൽ’- മഞ്ജു വാര്യർ
മഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ചിത്രമാണ് ‘ചതുർമുഖം’. ഇരുവരും ആദ്യമായാണ് പ്രേത പശ്ചാത്തലത്തിലുള്ള സിനിമയിൽ അഭിനയിക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഷൂട്ടിങ്ങിനിടക്ക് മഞ്ജു വാര്യർക്ക് പരിക്കും പറ്റിയിരുന്നു.