കുസൃതികാട്ടി ഒരു കുട്ടി കുരങ്ങൻ; വൈറൽ വീഡിയോ കാണാം

January 2, 2020

മനുഷ്യരെപോലെതന്നെ പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ ആരാധകരുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ നേടുകയാണ് ‘യായ’ എന്ന കുട്ടികുറുമ്പൻ കുരങ്ങൻ. ഇഷ്ട ഭക്ഷണത്തിന് ചുറ്റും നടന്ന് വാശിപിടിക്കുന്ന കുഞ്ഞുകുട്ടികളെപോലെ കരിക്ക് വിൽപ്പന നടത്തുന്ന ആളുടെ  ചുറ്റും നടന്ന്  വാശിപിടിക്കുന്ന യായ ആണ് ആരാധകരുടെ ഇഷ്ടതാരമായി മാറുന്നത്.

‘മങ്കി യായ’ എന്ന യുട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കരിക്ക് വെട്ടുന്നതിനിടെയിൽ കത്തിക്കും കരിക്കിനും ഇടയിലൂടെ ഓടിക്കളിക്കുകയാണ് യായ. മഞ്ഞ കുട്ടിയുടുപ്പ് ധരിച്ചെത്തുന്ന യായ നാട്ടുകാരുടെ മുഴുവൻ ഇഷ്ടതാരമാണ്. കരിക്ക്യി വെട്ടുന്ന ആളുടെ ചുറ്റിനും നടക്കുന്ന യായയുടെ കൈയിൽ പാൽ കുപ്പിയുമുണ്ട്.

കരിക്ക് വില്പനക്കാരന്റെ പുറകെ വാശിപിടിച്ച് നടക്കുന്ന കുട്ടികുറുമ്പന് അവസാനം കരിക്ക് പൊട്ടിച്ച് വെള്ളം പാൽക്കുപ്പിയിൽ ഒഴിച്ച് നൽകിയ ശേഷമാണ് യായ അടങ്ങിയത്. ഒരു പിടി സ്നേഹവും വാത്സല്യവുമൊക്കെ തുളുമ്പുന്നുണ്ട് ഈ വീഡിയോയിൽ. ക്യൂട്ട് വീഡിയോ കാണാം…