ഇതാണ് നാഗവല്ലിയെ വെള്ളിത്തിരയിൽ എത്തിച്ച ആ കലാകാരൻ

January 10, 2020

എത്ര കണ്ടാലും മതിവരാത്ത ഓരോ തവണയും പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച മലയാളികളുടെ എന്നത്തേയും ഇഷ്ടചിത്രമാണ് ‘മണിച്ചിത്രത്താഴ്’. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു, കെ പി എ സി ലളിത തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് നാഗവല്ലി. ശോഭന വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച നാഗവല്ലിയുടെ ചിത്രം വരച്ച ആ കലാകാരനെ മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ് ടി എസ് ഹരിശങ്കർ.

നാഗവല്ലിക്ക് രൂപം നൽകിയ ശില്പി !!

കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി.

സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു ലൈഫ് സൈസ് ചിത്രത്തിലൂടെയാണ്.

സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല.

തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയിൽ 1960-70 കാലഘട്ടത്തിൽ ബാനർ ആര്ട്ട് വർക്കിലൂടെ പ്രശസ്തനായ ആർട്ടിസ്റ്റ് ശ്രീ ആർ മാധവൻ ആണ് നാഗവല്ലിക്ക് രൂപം നൽകിയത്. ‘ലൈവ് മോഡൽ’ ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്.

അദ്ദേഹത്തിന്റെ മരുമകൻ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്ട്ട് ഡയറക്ഷൻ നിർവഹിച്ചത്.
മാന്നാർ മത്തായി സ്പീകിംഗ്, ക്രോണിക് ബാച്ചിലർ, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്ട്ട് ഡയറക്ടർ ആണ് മണി സുചിത്ര.

ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരൻ ആർട്ടിസ്റ്റ് കെ മാധവന്റെ അമ്മാവന്റെ മകനാണ് ആർട്ടിസ്റ്റ് ശ്രീ ആർ മാധവൻ.

നാഗവല്ലിക്ക് രൂപം നൽകിയ ശില്പി !!************************************************കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ…

Posted by T S Hari Shankar on Sunday, 5 January 2020