ഏഴഴകിൽ ലേഡീ സൂപ്പർസ്റ്റാർ; വൈറലായി ചിത്രങ്ങൾ

January 6, 2020

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ലേഡി സൂപ്പർസ്റ്റാർ. അഭിനയത്തിലും സൗന്ദര്യത്തിലുമെല്ലാം മുന്നിട്ട് നിൽക്കുന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മെറൂൺ സാരിയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

https://www.instagram.com/p/B67LAkEAdOH/?utm_source=ig_web_copy_link

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ  മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് നയൻതാര. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലേക്കും എത്തിയ താരം തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിയായി മാറി. നയൻസിനെക്കുറിച്ചുള്ള വാർത്തകൾ എന്നും മലയാളത്തിനും തമിഴകത്തിനും ഏറെ ആവേശകരമാണ്.

https://www.instagram.com/p/B67KjiLp4NQ/?utm_source=ig_web_copy_link

അതേസമയം ‘ബിഗിൽ’ ആണ് നയൻതാരയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. രജനീകാന്ത് നായകനായി എത്തുന്ന ‘ദർബാർ’ എന്ന ചിത്രവും നയൻ താരയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 9 -ന് ചിത്രം തിയേറ്ററുകളിൽ എത്തും. സിനിമയുടേതായി പുറത്തുവന്ന ചിത്രങ്ങൾക്കും ട്രെയ്‌ലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

https://www.instagram.com/p/B672mPIgDGN/?utm_source=ig_web_copy_link
https://www.instagram.com/p/B673O8eh65_/?utm_source=ig_web_copy_link
https://www.instagram.com/p/B672koWAf57/?utm_source=ig_web_copy_link