ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി-20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ഇന്‍ഡോറില്‍ വെച്ചു നടന്ന ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. 143 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. നിലവില്‍ പരമ്പരയില്‍ ഇന്ത്യയാണ് മുന്നില്‍.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചു. ഈ മികവ് തന്നെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതും. ഇന്ത്യന്‍ നായകന്‍ വിരാട് കോലി 30 റണ്‍സ് നേടി. 32 പന്തില്‍ നിന്നുമായി 45 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും രാഹുലും ചേര്‍ന്ന് 71 റണ്‍സ് അടിച്ചെടുത്തത് വിജയത്തിന് മാറ്റു കൂട്ടി.
ടോസ് നേടിയ ഇന്ത്യ ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ 142 റണ്‍സാണ് നേടിയത്. 34 റണ്‍സ് നേടിയ കുശാല്‍ പെരെരേയാണ് ശ്രീലഘ്കയുടെ ടോപ് സ്‌കോറര്‍. ഭേദപ്പെട്ട തുടക്കമായിരുന്നു ശ്രലങ്കയുടേതെങ്കിലും അഞ്ചാം ഓവര്‍ മുതല്‍ ഇന്ത്യന്‍ ബോളര്‍മാര്‍ ശ്രീലങ്കയുടെ ഗതി മാറ്റി. ശ്രീലങ്കന്‍ ടീമില്‍ അഞ്ച് താരങ്ങള്‍ക്ക് മാത്രമാണ് റണ്‍സില്‍ രണ്ടക്കം കടക്കാനായത്.
Read more: ചെന്നൈയില്‍ സൗജന്യ ടിക്കറ്റും അവധിയും; ‘ദര്‍ബാര്‍’ നാളെ മുതല്‍ തിയേറ്ററുകളിലേക്ക്
ഇന്ത്യയ്ക്ക് വേണ്ടി ഷാര്‍ദൂല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റ് നേടി. പരിക്കില്‍ നിന്നും ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുംറയും, കുല്‍ദീപ് യാദവും ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടി. അതേസമയം ശ്രീലങ്കയ്‌ക്കെതിരെയുള്ള മൂന്നാം ടി-20 മത്സരം വെള്ളിയാഴ്ച പൂനെയില്‍ വെച്ചാണ് നടക്കുക.