ദേ, ഇവയാണ് വരാനിരിക്കുന്ന പുതിയ 117 ഇമോജികള്‍: വീഡിയോ

January 31, 2020

ഇമോജികള്‍ക്ക് ജനസ്വീകാര്യത ലഭിച്ചിട്ട് നാളുകള്‍ കുറച്ചേറെയായി. സന്ദേശങ്ങള്‍ അയക്കാനും സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ് ചെയ്യാനുമൊക്കെ പലരും ഇക്കാലത്ത് ഇമോജികളെ ആശ്രയിക്കാറുണ്ട്. അതുകൊണ്ടുതന്നെ പുത്തന്‍ ഇമോജികളുടെ വരവ് കാത്തിരിക്കാറുണ്ട് ഉപഭോക്താക്കളില്‍ പലരും.

ഐഫോണ്‍, ഐപാഡ്, മാക്, ആന്‍ഡ്രോയ്ഡ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളില്‍ വരാനിരിക്കുന്ന പുതിയ ഇമോജികള്‍ യുണികോഡ് കണ്‍സോര്‍ഷ്യം പുറത്തിറക്കി. വേറിട്ട നിരവധി ഇമോജികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇമോജി വേര്‍ഷന്‍ 13.0 എത്തുന്നത്.

Read more: അഗ്നിപര്‍വ്വത സ്ഫോടനം ഒരു മനുഷ്യന്റെ തലച്ചോറിനെ തിളങ്ങുന്ന സ്ഫടികമാക്കി മാറ്റിയപ്പോള്‍: പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

പുതുതായി എത്തുന്ന വേര്‍ഷനില്‍ 117 ഇമോജികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ലിംഗ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടാണ് മിക്ക ഇമോജി ഫെയ്‌സുകളും തയാറാക്കിയിരിക്കുന്നത്. കുഞ്ഞിന് ആഹാരം നല്‍കുന്ന അച്ഛനും അമ്മയും, വിവിധ ഇനം പ്രാണികള്‍, പുതിയ മൃഗങ്ങള്‍, ബൂമറാങ്, നിന്‍ജാസ് എന്നിവയെല്ലാം ഇമോജി വേര്‍ഷന്‍ 13.0-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.