ശ്രദ്ധനേടി പ്രതി പൂവൻ കോഴിയിലെ പ്രോമോ ഗാനം

January 3, 2020

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിത് ചിത്രത്തിലെ പ്രോമോ ഗാനം പുറത്തുവിട്ടിരിക്കുകാണ് അണിയറപ്രവർത്തകർ.

മഞ്ജു വാര്യരുടേതുപോലെതന്നെ ചിത്രത്തില്‍ കൈയടി നേടുന്ന മറ്റൊന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ അഭിനയം. ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് അവതരിപ്പിക്കുന്നത്. ആന്റപ്പന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിനുണ്ട്.

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് ഇത്. സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ ഒരു നേര്‍ സാക്ഷ്യംകൂടിയാണ് ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രം.