വിടര്‍ന്ന്, പടര്‍ന്ന്, പൊഴിഞ്ഞ്, കാറ്റിലലിഞ്ഞ് ‘പ്രായം’; സലിം അഹമ്മദ് ചിത്രം ഒരുങ്ങുന്നു…

മലയാളികൾക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സലിം അഹമ്മദ്. ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകൻ. ‘പ്രായം’ എന്നാണ് താരം ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര്. ‘വിടര്‍ന്ന്, പടര്‍ന്ന്, പൊഴിഞ്ഞ്, കാറ്റിലലിഞ്ഞ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ഒരുക്കിയിരിക്കുന്നത്.
അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയിലൂടെയാണ് സലീം അഹമ്മദ് ചലച്ചിത്ര സംവിധാന രംഗത്ത് ചുവടുവയ്ക്കുന്നത്. നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണ് ‘ആദാമിന്റെ മകന്‍ അബു’. ഈ ചിത്രത്തിലെ അഭിനയത്തിന് സലീം കുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം നിര്‍വഹിച്ച ‘പത്തേമാരി’ എന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
കഥാപ്രമേയം കൊണ്ടുതന്നെ സലീം അഹമ്മദിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടുന്നുണ്ട്. അവസാനമായി തിയേറ്ററുകളിൽ എത്തിയ സലിം അഹമ്മദ് ചിത്രമാണ് ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’. ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.