മകനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം; ചിത്രങ്ങൾ കാണാം

January 2, 2020

മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. അടുത്തിടെ അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ മകനൊപ്പം അതീവ സന്തോഷവതിയായ താരത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് സംവൃത സുനിൽ.

പുതുവർഷത്തോട് അനുബന്ധിച്ച് താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെയാണ് സംവൃത വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. ഗീത എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തിയത്. ബിജു മേനോന്റെ ഭാര്യയായാണ് സംവൃത ചിത്രത്തിൽ അഭിനയിച്ചത്. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മനോഹരമായൊരു കുടുംബചിത്രം ജി പ്രിജിത്താണ് സംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.