മലയാളസിനിമയില്‍ പിന്നണി പാടാന്‍ ഒരുങ്ങി സന മൊയ്തൂട്ടി
മലയാളസിനിമയില്‍ പിന്നണി പാടാന്‍ ഒരുങ്ങി സന മൊയ്തൂട്ടി. ബോളിവുഡ് സിനിമകളിലൂടെയും കവര്‍ ഗാനങ്ങള്ളിലൂടെയും ശ്രദ്ധേയയാണ് സന മൊയ്തൂട്ടി. ‘വരയന്‍’ എന്ന ചിത്രത്തിലൂടെയാണ് സന മലയാളസിനിമയില്‍ പിന്നണി പാടാന്‍ എത്തുന്നത്.
ഹിന്ദി, ഇംഗ്ലീഷ്, മറാഠി, തമിഴ്, തെലുങ്ക് കന്നട, പഞ്ചാബി, ബംഗാളി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് സന മൊയ്തൂട്ടി. മലയാളത്തിലെ നിരവധി ഗാനങ്ങള്‍ക്ക് സന ഒരുക്കിയ കവര്‍ വേര്‍ഷനുകളും ശ്രദ്ധേയമാണ്.
സിജു വില്‍സണ്‍ നായകനായെത്തുന്ന ചിത്രമാണ് വരയന്‍. ‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’.
Read more: ‘മാണിക്യ കിളിയേ…’ ശ്രദ്ധേയമായി ‘ഷൈലോക്ക്’-ലെ കല്യാണപ്പാട്ട്
ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. ‘വരയന്‍’ എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്നുണ്ട് ചിത്രം. അതേസമയം ‘വരയന്‍’ ഒരു കോമഡി എന്റര്ടെയ്നര് ആണെന്നും സ്ഥീരികരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ചിത്രത്തില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജു, വിജയരാഘവന്, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.