ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഇടം നേടാതെ സഞ്ജു

January 13, 2020

ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടില്ല. ഇന്ത്യയുടെ മൂന്ന് പരമ്പരകളിലെ ടീമില്‍ സഞ്ജു ഇടം നേടിയിരുന്നുവെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് താരം കളത്തിലിറങ്ങിയത്. അതേസമയം മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

മുഹമ്മദ് ഷമി മടങ്ങിയെത്തിയതോടെ ഇന്ത്യന്‍ ബൗളര്‍മാരുടെ നിര ശക്തമായി. നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയ്ക്ക് വേണ്ടി ശക്തമായ ബൗളര്‍മാരെയാണ് ഇന്ത്യ അണിനിരത്തിയിരിക്കുന്നതെന്ന് വ്യക്തം.

Read more: ‘ആരാണ് ഈ സന്തോഷം ആഗ്രഹിക്കാത്തത്…’; ചിരി നിറച്ച് ‘ഉറിയടി’ ട്രെയ്‌ലര്‍

അതേസമയം ശ്രീലങ്കയ്ക്ക് എതിരെ നടന്ന പരമ്പരയില്‍ നിന്നും വിട്ടുനിന്ന രോഹിത് ശര്‍മ്മയും ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പരയ്ക്കു വേണ്ടിയുള്ള ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. കൂടാത ബാറ്റിങ് നിരയില്‍ കരുത്ത് പകരാന്‍ വിരാട് കോലിയും ലേകേഷ് രാഹുലും, ശിഖര്‍ ധവാനും ടീമിലുണ്ട്.

Read more: കുസൃതിച്ചിരിയുമായി മഞ്ജു വാര്യര്‍ ഒപ്പം ധനുഷും രണ്‍വീറും; ഹൃദ്യം ഈ വീഡിയോ

ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയിലെ ഇന്ത്യന്‍ ടീം ഇങ്ങനെ: വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂര്‍.